കെ സുരേന്ദ്രന്റെ വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്റെ വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ് : കോടിയേരി ബാലകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ പത്തനം തിട്ടയിൽ മൽസരിക്കാൻ വെല്ലുവിളിച്ചതായി കണ്ടു. അതിന്റെ ഒരാവശ്യവും തൽക്കാലം ഇല്ല ശ്രീമാന്‍ കോടിയേരി. കേരളത്തിലെ ഏത് ബി. ജെ. പി നേതാവു മൽസരിച്ചാലും ഇത്തവണ പത്തനം തിട്ടയിൽ ജയിക്കും. ആദ്യം പത്തനം തിട്ടയിൽ നിങ്ങളുടെ മുന്നണിക്ക് സ്വന്തമായി ഒരു സ്ഥാനാർത്ഥിയെ ഇത്തവണയെങ്കിലും കണ്ടുപിടിക്കാൻ നോക്ക് സഖാവേ. കഴിഞ്ഞ തവണ മുൻ കോൺഗ്രസ്സ് നേതാവ് ഫിലിപ്പോസ് തോമസ്സിനെ കെട്ടിയിറക്കിയ പോലെ ആരെയെങ്കിലും കൊണ്ടുവന്നാൽ ഇത്തവണ കെട്ടിവെച്ച കാശുപോലും നിങ്ങൾക്കു കിട്ടാൻ പോകുന്നില്ല. ശബരിമലയെ തൊട്ടുകളിച്ചതിന്റെ ഏറ്റവും വലിയ ശിക്ഷ നിങ്ങൾക്കു കിട്ടാൻ പോകുന്നത് പത്തനംതിട്ടയിലായിരിക്കും. നമുക്കു കാത്തിരുന്നു കാണാം. മോദിയെ വെല്ലുവിളിക്കാനൊന്നും കോടിയേരി വളർന്നിട്ടില്ല. കഴിഞ്ഞ തവണ കിട്ടിയ എട്ടര സീറ്റ് ഇത്തവണ നിങ്ങൾക്കു കിട്ടിയാൽ കാക്ക മലർന്നു പറക്കും. കോൺഗ്രസ്സിന്റെ അടുക്കളപ്പണി മുഴുവനെടുത്താലും നിങ്ങളെ ഇന്ത്യൻ ജനത അംഗീകരിക്കാന്‍ പോകുന്നില്ല. കോടിയേരിയുടെ പാർട്ടിയുടെ കൊടിയും ചിഹ്നവും ഇത്തവണ പോയിക്കിട്ടുമെന്ന കാര്യത്തൽ സംശയം വേണ്ട.
Comments
Post a Comment