അഗസ്ത്യാര്കൂടത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതിരോധ വകുപ്പിലെ വക്താവായ വനിത ആചാര ലംഘന നടത്തി: ബിജെപി നേത്രത്ത്വം മൗനത്തിൽ
കേന്ദ്ര സർക്കാരിന്റെ പ്രതിരോധ വകുപ്പിലെ വക്താവ് ധന്യാ സുനിലാണ് അഗസ്ത്യാര്കൂടത്തിൽ ആചാര ലംഘന നടത്തിയത്.അത്യപൂർവ ഔഷധ കലവറയും ആദിവാസി ഗോത്രാചാര പ്രകാരം ആരാധന നടത്തി സംരക്ഷിച്ചു പോരുന്ന പ്രദേശമാണ് അഗസ്ത്യാർ കൂടം. ശബരിമലയിലേത് പോലെ ഇവിടെയും ഒരു പ്രത്യേക പ്രായ പരിധിയിലുള്ള യുവതികൾക്ക് പ്രവേശനം പാടില്ല എന്നത് നൂറ്റാണ്ടുകളായി പാലിക്കുന്ന ഒരു നിഷ്ഠയാണ്. അങ്ങനെയുള്ള സ്ഥലത്താണ് ഇപ്പോൾ ധന്യാ സുനിൽ പ്രവേശിച്ച് ആചാരലംഘനം നടത്തിയത്. നൂറ്റാണ്ടുകളായി ആദിവാസികൾ പൂജ നടത്തിയിരുന്ന അഗസ്ത്യർകൂടത്തിൽ വനം വകുപ്പ് അധികൃതർ പൂജ ചെയ്യുന്നതിൽ നിന്നും വിലക്കിയിരിക്കുകയാണ് .
വർഷങ്ങൾക്ക് മുൻപ് ഒരു മതിപരവർത്തന സംഘടന അഗസ്ത്യാര്കൂടത്തിലെ വിഗ്രഹം തകർത്ത് അഗസ്ത്യാർകൂടം കൈയ്യടക്കാന്‍ നോക്കിയപ്പോൾ ആര്‍എസ്എസ് പ്രവർത്തകരാണ് അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച് അഗസ്ത്യരുടെ വിഗ്രഹം പുനഃപ്രതിഷ്ഠ നടത്തിയത്. എന്നാൽ ഇപ്പോൾ ആർഎസ്എസ് നേത്രത്വവും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ് .
Comments
Post a Comment