സര്‍വ്വ ദേവ വന്ദന ശ്ലോകങ്ങള്‍
സര്‍വ്വ ദേവ വന്ദന ശ്ലോകങ്ങള്‍
1 . ഗണപതി
-----------------------------
ഗജാനനം ഭൂതഗണാദി സേവിതം
കപിത്ഥ ജംബു ഫലസാരഭക്ഷിതം
ഉമാസുതം ശോക വിനാശകാരണം
നമാമി വിഘ്നേ ശ്വര പാദ പങ്കജം
2 . ഗായത്രി മന്ത്രം
-------------------------------
ഓം ഭുര്‍ഭുവ: സ്വ:
തത് സവിതുര്‍വരെണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്
3 . ദുര്‍ഗ്ഗ
-----------------------------------
സര്‍വ്വ മംഗള മാംഗല്യെ
ശിവെ സര്‍വ്വാര്‍ത്ഥ സാധികെ
ശ രണ്യെ ത്രയംബകേ ഗൌരീ
നാരായണി നമോസ്തുതേ
4 . ഭദ്രകാളി
-------------------------
കാളി കാളി മഹാകാളി
ഭദ്രകാളി നമോ സ്തുതെ
കുലം ച കുലധര്മം ച
മാം ച പാലയ പാലയ
ഭദ്രകാളി: ചൊവ്വാ, വെള്ളി ദിവസങ്ങളും ഭരണി നക്ഷത്രവും, പ്രത്യേകിച്ച് മകരചൊവ്വയും( മകരമാസത്തിലെആദ്യത്തെ ചൊവ്വാഴ്ച) മീനമാസത്തിലെ ഭരണിയും കുംഭ മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ്
5 . മഹാവിഷ്ണു
---------------------------
ശു ക്ലാം ബരധരം വിഷ്ണും ശശി വര്‍ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത് സര്‍വ്വ വിഘ്നോപശാന്തയെ
6 . ശിവന്‍
-----------------------
ആറും നീരുമെലിമ്പു തുമ്പമലരും പാമ്പ മ്പിളി ത്തെല്ലുമേ
ന്നാറും മാറിലണിഞ്ഞ ശങ്കരപദം ചിന്തിപ്പവര്‍ക്കജ്ഞസാ
മാറും മാറിനകത്ത് കേറിമരുവും താപങ്ങള്‍ ,പാപങ്ങള്‍
പോയ് മാറും കൂറോടു ചേര്‍ന്നുകൊള്‍ക മനമേ തല്‍പാദയുഗ്മേ സദാ
7 . ശിവമംഗളം
--------------------------
ശങ്കരായ ശങ്കരായ ശങ്കരായ മംഗളം
ശങ്കരിമനോഹരായ ശ്വാശ്വതാ യ മംഗളം
സുന്ദരേശ മംഗളം സനാത്നായ മംഗളം
ചിന്മയായ സന്മയായ തന്മയായ മംഗളം
അനന്തരൂപ മംഗളം ചിരന്തനായ മംഗളം
നിരന്ജനായ മംഗളം പുരന്ജനായ മംഗളം
അചഞ്ചലായ മംഗളം അകിഞ്ചാനായ മംഗളം
ജഗദ്‌ശിവായ മംഗളം നമ:ശിവായ മംഗളം.
ഗണപതി ഗജമുഖനായ കഥ
Comments
Post a Comment